തീർക്കണം, പ്രതിരോധം
ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും കാലാവസ്ഥാമാറ്റമെന്ന ആഗോള പ്രതിഭാസം സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. പ്രത്യേകിച്ചു കേരളംപോലെ കടലിനോടു ചേർന്നുകിടക്കുന്ന താഴ്ന്ന പ്രദേശത്തെ ജനങ്ങൾക്ക് അതിന്റെ തിക്തഫലങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ തീവ്രത വർധിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്: ഏതു സമയവും സംഭവിക്കാമെന്ന സാധ്യത, പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത, ദുരന്തങ്ങളുടെ വർധിച്ച തീവ്രത. ഈ തീവ്രതയെ നേരിടാൻ പല സംസ്ഥാനങ്ങളും സജ്ജമല്ല. ജനസാന്ദ്രത കൂടിയ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ നിതാന്തജാഗ്രത പുലർത്തണം.